➤ ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്.
➤ ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.
➤ പല്ലുകളില്‍ കേടുണ്ടാകുന്നതു തടയുന്നു. ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു.
➤ മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.
➤ അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്സ്, ധാതുക്കള്‍ എന്നിവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയുള്ളവര്ക്കു പറ്റിയ ഒരു ഭക്ഷ്യവസ്തു തന്നെയാണ്.
➤ ഉണക്കമുന്തിരിയില്‍ പോളിഫിനോളിക് ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും. കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്.
➤ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകള്, ആന്റിഓക്സിഡന്റുകള്‍ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാനും സഹായിക്കുന്നു.
➤ ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുട്ടികള്‍ക്കു നല്കാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്. ഇതുപോലെ സ്ത്രീകളിലെ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കും
➤ പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരിയെന്നു പറയാം. ഇതില്‍ ആര്‍ജിനൈന്‍ എന്നൊരു അമിനോആസിഡുണ്ട്. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
➤ ഉണക്കമുന്തിരിയിലെ പോളിഫിനോളിക് ഫൈറ്റോന്യൂട്രിയന്റുകള്‍ അണുബാധയുണ്ടാകുന്നതു തടയുന്നു.
➤ നാരുകളുള്ളതു കൊണ്ടു തന്നെ വയറിലെ ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ഭാഗം വൃത്തിയാക്കാന്‍ ഉണക്കമുന്തിരിയ്ക്കു കഴിയും. ഇത് വയറ്റിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.
➤ ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ഉണക്കമുന്തിരി കഴിയ്ക്കുന്നത്. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി രൂപാന്തരപ്പെടുന്നു.
➤ ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
➤ ആരോഗ്യകരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ച് ബോഡിബില്ഡിംഗിനു ശ്രമിയ്ക്കുന്നവര്‍ക്ക്.
➤ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി നല്ലതു തന്നെ. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിനു സഹായിക്കും.
➤ ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
Read Also:- താലിബാൻ അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
➤ ഗര്‍ഭിണികള്‍ ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സഹായിക്കും.
➤ കുട്ടികള്‍ക്ക് ഉണക്കമുന്തിരിയിട്ട് പിഴിഞ്ഞ വെള്ളം കൊടുക്കുന്നത് ആരോഗ്യത്തിനു ബുദ്ധിയ്ക്കും നല്ലതാണ്.
Post Your Comments