തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ പുതിയ ഭക്ഷണക്രമം. അരിയാഹാരത്തിന്റെ അളവ് കുറച്ചും, റവയുടെ അളവ് കൂട്ടിയുമാണ് പുതുക്കിയ ഭക്ഷണക്രമം. തടവുകാർക്കുണ്ടാക്കുന്ന ഭക്ഷണം വലിയ തോതിൽ പാഴാകുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. ചോറും അരിയാഹാരവും കൂടുതലായി പാഴാക്കുന്നുവെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.
ഒരാൾക്കുള്ള അരിവിഹിതം 450 ഗ്രാമിൽ നിന്ന് നാനൂറായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കപ്പയുടെ അളവ് 340 ഗ്രാമിൽ നിന്ന് 250 ഗ്രാമാക്കുകയും ചെയ്തു. ഐ.സി.എം.ആറിന്റെ മാർഗ നിർദ്ദേശമനുസരിച്ച് ഉപ്പിന്റെ അളവും നേർപകുതിയാക്കി കുറച്ചു. ഉപ്പുമാവിനൊപ്പം ഇനിമുതൽ പഴത്തിന് പകരം ഗ്രീൻപീസ് കറിയാണ് നൽകുന്നത്. ഇവ പാചകം ചെയ്യാനുളള ഗ്യാസിന്റെ അളവ് കൂട്ടി നൽകാനും ഇതിനാവശ്യമായ ചേരുവകൾ അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.
Post Your Comments