പോർട്ട് ഓഫ് പ്രിൻസ് : തെക്കു പടിഞ്ഞാറന്‍ ഹെയ്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1941 ആയി. അപകടത്തില്‍ 2,868 വീടുകള്‍ പൂര്‍ണമായും തകരുകയും 5,410 വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തതായാണ് ഔദ്യോഗിക സ്ഥിരീകരണം.
Read Also : ഇന്ധനവിലയിൽ മാറ്റം : ഡീസൽ വില കുറച്ച് എണ്ണക്കമ്പനികൾ
ഭൂകമ്പത്തിൽ 540,000 കുട്ടികളെ ഉൾപ്പെടെ ഏകദേശം 1.2 ദശലക്ഷം ആളുകളെ ബാധിച്ചതായി യുണിസെഫ് വിലയിരുത്തി. ഏഴായിരം പേർക്ക് പരിക്കേറ്റു. ആശുപത്രികൾ, സ്‌കൂളുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഒരു ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
ഗ്ലൗസ്, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, സിറിഞ്ചുകൾ എന്നിവയുൾപ്പെടെ 30,000 ഭൂകമ്പബാധിതർക്ക് മൂന്ന് മാസത്തോളം ചികിത്സാ സൗകര്യങ്ങൾ നൽകാൻ മതിയായ സജ്ജീകരണങ്ങൾ യുണിസെഫ് ഒരുക്കിയിട്ടുണ്ട്.
Post Your Comments