Latest NewsKeralaNews

മദ്യ ലഹരിയിൽ അർദ്ധ നഗ്നനായി റോഡിൽ കിടന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌ : വൈറലായി ദൃശ്യങ്ങൾ

തൃശൂർ : മദ്യ ലഹരിയിൽ അർദ്ധ നഗ്നനായി റോഡിൽ കിടന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൃശ്ശൂർ വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഉടുതുണി ഇല്ലാതെ റോഡിൽ കിടന്നത്.

Read Also : അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ : കൂടുതൽ വിവരങ്ങൾ പുറത്ത്‌ വിട്ട് ബിസിസിഐ  

സിപിഎം ഭരിക്കുന്ന വെള്ളൂക്കര പഞ്ചായത്ത് അധ്യക്ഷനാണ് ധനേഷ്. നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പോലീസാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റായ ധനേഷ് മദ്യപിച്ച് അവശനായി റോഡിൽ കിടക്കുന്നത് കണ്ടത്. മോട്ടോർ സൈക്കിളിൽ എത്തിയ പ്രസിഡന്റ് അവശനായി റോഡിൽ തളർന്നു വീണു. പോലീസ് എത്തി പഞ്ചായത്ത് പ്രസിഡന്റിനെ വീട്ടിൽ എത്തിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം പൊതുപ്രവർത്തകർക്ക് തന്നെ നാണക്കേടുണ്ടാക്കിയ ധനേഷിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button