ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്.
➤ അമിതാഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികള്‍ക്ക് കേടുവരാതെ സംരക്ഷിക്കുകയും ചെയ്യും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.
➤ ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
➤ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു.
Read Also:- ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയം: ഇൻസമാം
➤ എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായാണ് കണ്ടുവരുന്നത്.
➤ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്നമില്ല.
Post Your Comments