Latest NewsNewsIndia

ഇന്ധനവിലയിൽ മാറ്റം : ഡീസൽ വില കുറച്ച് എണ്ണക്കമ്പനികൾ

തിരുവനന്തപുരം : ഡീസല്‍ വില ലിറ്ററിന് 22 പൈസ കുറച്ച് എണ്ണക്കമ്പനികള്‍. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയും, പെട്രോളിന് 103 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്.

Read Also : താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ബുർഖയുടെ വില പത്ത് മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട് 

കൊച്ചിയില്‍ ഡീസലിന് 94 രൂപ 49 പൈസയായി.‌ പെട്രോളിന് 101 രൂപ 94 പൈസയാണ് കൊച്ചിയിലെ വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.

കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയത്. അന്ന് പെട്രോളിന് 30 പൈസ വര്‍ധിപ്പിച്ചിരുന്നു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 74 ഡോളറായിരുന്നു അന്ന് വില. അതിന് ശേഷം ക്രൂഡ് വില ഇടിഞ്ഞെങ്കിലും ആനുപാതികമായി ആഭ്യന്തര വിപണിയില്‍ വില കുറച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button