Latest NewsNewsIndia

500 രൂപകൊടുത്താൽ സെൻട്രൽ ജയിയിൽ ‘തടവുപുള്ളിയായി’ കിടക്കാം: ടൂറിസം മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ

കർണാടക: 500 രൂപകൊടുത്താൽ സെൻട്രൽ ജയിയിൽ കിടക്കാം. ജയിൽ ജീവിതം അനുഭവിച്ചറിയാൻ ആഗ്രഹമുള്ളവർക്കാണ് ഇത്തരത്തിൽ ഒരു മാർഗ്ഗവുമായി കർണാടക സർക്കാർ രംഗത്ത് വന്നിട്ടുള്ളത്. കര്‍ണ്ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് സംരംഭത്തിനു പിറകിൽ.

Also Read:താലിബാനെ നേരിടാന്‍ ആയുധമെടുത്ത സലീമ മസാരി പിടിയില്‍

ഒരു ദിവസത്തേക്കാണ് താമസം. മറ്റ് തടവുകാരെ പോലെ തന്നെയാവും സന്ദര്‍ശകരോടുള്ള അധികൃതരുടെ പെരുമാറ്റം. പുലര്‍ച്ചെയുള്ള ബെല്ലിനോടൊപ്പമാണ് ദിനചര്യ ആരംഭിക്കുന്നത്. സന്ദര്‍ശകനാണെങ്കിലും ജയിലിലെത്തിയാല്‍ യൂണിഫോം ധരിക്കണം. തടവ് പുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്പറും ലഭിക്കും. മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടുകയും അവര്‍ക്ക് നല്‍കുന്ന അതേ ഭക്ഷണം കഴിക്കുകയും ചെയ്യണം. തീര്‍ന്നില്ല, ജയിലിനുളളിലുള്ള സമയങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണം, പാചകം, ശുചീകരണം തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങളില്‍ പങ്ക് ചേചരുകയും വേണം.

രാവിലെ 5 മണിക്ക് തന്നെ ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. ചായയ്ക്ക് പോവുന്നതിന് മുൻപ് സെല്ലിനകം വൃത്തിയാക്കിയതിനു ശേഷം മാത്രമേ പ്രാതല്‍ ലഭിക്കുകയുള്ളു. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും കഴിഞ്ഞാല്‍ പിന്നെ രാത്രി ഏഴ് മണിക്കാണ് ഭക്ഷണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സസ്യേതര ഭക്ഷണം കിട്ടുകയുള്ളു. ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ സ്‌പെഷ്യല്‍ ഭക്ഷണം ആസ്വദിക്കാമെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

രാത്രി ഭക്ഷണത്തന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങുകയും ചെയ്യണം. സെല്ലുകള്‍ പൂട്ടിയിടുന്നതിലും വിട്ടുവീഴ്ചയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button