തിരുവനന്തപുരം: അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. മതരാഷ്ട്രം തുലയട്ടെ എന്ന എസ്എഫ്ഐ പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രതിഷേധത്തിൽ പങ്കാളിയായ തിരുവനന്തപുരം മേയർക്കെതിരെ സൈബർ ആക്രമണം. അഫ്ഗാനിലെ താലിബാൻ ഭീകരത അവസാനിപ്പിക്കുക, താലിബാൻ മതരാഷ്ട്രവാദം അംഗീകരിക്കാനാവില്ല, താലിബാൻ്റെ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരേ ഉള്ള അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ കുറിപ്പുകളോടെയാണ് ആര്യയുടെ പോസ്റ്റ്.
read also: മദ്യത്തിനെതിരെ പോരാടാൻ മദ്യവിരുദ്ധ സംഘടനകൾ ഒന്നിക്കുന്നു: വി എം സുധീരൻ അമരക്കാരൻ
എന്നാൽ താലിബാനെ പിന്തുണച്ചു ചൈന രംഗത്ത് വന്നു കഴിഞ്ഞു. ഇത് കേരളത്തിലെ സഖാക്കൾ അറിഞ്ഞില്ലെയാണ് കൂടുതൽപേരും ചോദിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യമായ ചൈന താലിബാനെ പിന്തുണയ്ക്കുകയാണ്. ഈ അവസരത്തിൽ താലിബാനെതിരെ പോസ്റ്റിട്ട സഖാക്കന്മാർ ഈ വിവരങ്ങൾ അറിഞ്ഞില്ലെ എന്നാണ് പരിഹാസം.
മേയർ കുഞ്ഞേ ചൈന താലിബാനെ കെട്ടിപിടിച്ചത് കണ്ടില്ലേ, മതം ആപത്തു ആണെന്ന് പറയാൻ ധൈര്യവും ആവേശവും ഇല്ലാത്തത് ആണ് ഇന്നത്തെ ഒരു കമ്മ്യൂണിസ്റുകാരന്റെ അധഃപതനമെന്നും ചിലർ പറയുന്നു. മധുര മനോഹര മനോജ്ഞ വിപ്ലവ ചൈന താലിബാനെ അംഗീകരിച്ചിരിക്കുന്നു!!!. അവിടെ ഒരു sfi ഉണ്ടാക്കിയാൽ പൊളിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
Post Your Comments