ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ ക്വിപ്പെ റിപ്പോർട്ട് ചെയ്തു. മെസിയുമായി കരാറിലെത്തിയ കാര്യം പിഎസ്ജി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നും എൽ ക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ താരം ക്ലബ് വിട്ടതോടെ ബാഴ്‌സയ്ക്ക് സംഭവിച്ച നഷ്ടവും ഇത്തരത്തിൽ ഞെട്ടിക്കുന്നതാണ്. ബാഴ്‌സയുടെ ബ്രാൻഡ് മൂല്യം കണക്കാക്കുമ്പോൾ മെസി ക്ലബ് വിട്ടതോടെ 137 മില്യൺ യൂറോയുടെ ഇടിവാണ് ക്ലബിനുണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 77 മില്യൺ യൂറോ കൊമേഴ്‌സ്യൽ റെവന്യൂ മാത്രമാണ്.
ഇതിനു പുറമെ 17 മില്യൺ യൂറോ മാച്ച് റെവന്യൂ, 43 മില്യൺ യൂറോ ജേഴ്സി മാർക്കറ്റിംഗ് എന്നിവയിലൂടെ കോടികൾ ബാഴ്‌സയ്ക്ക് നഷ്ടമാകും. 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയപ്പോൾ റയൽ മാഡ്രിഡിന്റെ ബ്രാൻഡ് മൂല്യം 19 ശതമാനമാണ് ഇടിഞ്ഞത്. ബാഴ്‌സയുടെ കാര്യത്തിലേക്ക് വരുമ്പോൾ 11 ശതമാനം ഇടിവ് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
Post Your Comments