Latest NewsNewsInternational

യുഎസ് ഭീതിയില്‍ : വീണ്ടും വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉണ്ടാകും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയ താലിബാനെ യു.എസിന് ഭയമില്ലെങ്കിലും അഫ്ഗാന്റെ മണ്ണില്‍ അല്‍ഖ്വയ്ദ വീണ്ടും പടര്‍ന്നു പന്തലിക്കുമോ എന്നാണ് ആശങ്ക. ലോകം ഇതുവരെ മറക്കാത്ത ഒന്നാണ് 2001 സപ്തംബര്‍ 11 ലെ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം . അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനായിരുന്നു ലോകത്തെ ഞെട്ടിച്ച ആ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍.

Read Also : ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വിസ കാലാവധി സംബന്ധിച്ച അറിയിപ്പുമായി സൗദി

അല്‍ഖ്വയ്ദ, യുഎസ് യാത്രാവിമാനങ്ങള്‍ തട്ടിയെടുത്താണ് ട്വിന്‍ ടവറില്‍ ഇടിച്ചിറക്കി തീവ്രവാദി ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷിക ദിനത്തില്‍ വീണ്ടും തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന ഭീതിയിലാണ് യുഎസ് ഇപ്പോള്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സേന ഭരണം ഏറ്റെടുത്തതോടെ വീണ്ടും അല്‍ഖ്വയ്ദ ഇരട്ടി ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും വീണ്ടും യുഎസില്‍ തീവ്രവാദ ആക്രമണം നടത്തിയേക്കുമെന്നുമാണ് യുഎസ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്.

യുഎസ് സുരക്ഷാവകുപ്പ് ഇതുമായി ബന്ധപ്പെട്ട് തീവ്രവാദ ഭീഷണിയടങ്ങുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സപ്തംബര്‍ 11 തീവ്രവാദ ആക്രമണത്തിന്റെ 20-ാം വാര്‍ഷികത്തില്‍ തീവ്രവാദി ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വെല്ലുവിളിയുണര്‍ത്തുന്ന ഭീഷണിയുടെ അന്തരീക്ഷത്തിലാണെന്ന് നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം (എന്‍ടിഎഎസ്) പറയുന്നു.

മതപരമായ അവധി ദിനങ്ങളും 9-11 ആക്രമണത്തിന്റെ വാര്‍ഷികവും വീണ്ടും കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടുള്ള തീവ്രവാദി ആക്രമണത്തിന് ആക്കം കൂട്ടിയേക്കുമെന്നും എന്‍ടിഎഎസ് മുന്നറിയിപ്പ് നല്‍കി.

2001 സപ്തംബര്‍ 11ല്‍ അമരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷമാണ് അല്‍ ഖ്വയ്ദയെയും ലാദനെയും വളര്‍ത്തിയ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അമേരിക്ക അധികാരത്തില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ അല്‍ഖ്വയ്ദ വീണ്ടും ശക്തിപ്പെടാനും പുന:സംഘടിപ്പിക്കപ്പെടാനും സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button