Latest NewsNewsLife StyleFood & CookeryHealth & Fitness

ഇഞ്ചി ചീത്തയാകാതെ സൂക്ഷിക്കാന്‍ ഇതാ ചില മാർഗങ്ങൾ

നേരാം വണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പച്ചക്കറികള്‍, വാങ്ങി ഒരാഴ്ച തികയും മുമ്പ് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി- ഇവയെല്ലാമാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുക. ദിവസവും ഏറെ ചിലവുള്ളതും ഇവയ്ക്ക് തന്നെയാണ്. പലപ്പോഴും വലിയ അളവില്‍ വില കുറച്ച് ലഭിച്ചാലും ഇവയൊന്നും വാങ്ങാന്‍ നില്‍ക്കാത്തതിന്റെ കാരണവും ഇതുതന്നെയാണ്. എത്ര വാങ്ങിയാലും കേടായിപ്പോകുമല്ലോയെന്ന പേടിയാണ്. ഇഞ്ചിയുടെ കാര്യമാണെങ്കില്‍ രുചി മാത്രമല്ല, ഇഞ്ചിയുടെ മണവും കറികള്‍ക്ക് പ്രധാനമാണ്. ചീഞ്ഞുപോകുന്നതിനെക്കാള്‍ പ്രശ്‌നം ഇഞ്ചിയുടെ ‘ഫ്രഷ്‌നെസ്’ നഷ്ടപ്പെടുന്നതാണ്. എന്നാല്‍ ഇഞ്ചി ഫ്രഷായി തന്നെ സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഇഞ്ചി സൂക്ഷിക്കാന്‍ പേപ്പര്‍ കവറോ ചെറിയ തുണിക്കഷ്ണമോ ഉപയോഗിക്കുക. ഇവയിലേതിലെങ്കിലും പൊതിഞ്ഞ ശേഷം ഇഞ്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. വായു കയറാത്തവണ്ണമാണ് പൊതിഞ്ഞിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണേ.

Read Also  : ‘അമ്മയുടെ അവസ്ഥ ഓർത്ത് പേടിയാകുന്നു’: ശരണ്യ പോയ ശേഷമുള്ള സീമയുടെ അവസ്ഥ പങ്കുവെച്ച് മകൻ

റീസീലബിള്‍ ബാഗില്‍ സൂക്ഷിക്കുന്നതും ഇഞ്ചി ഏറെ നാള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. വായു കേറാത്ത വണ്ണം റീസീലബിള്‍ ബാഗില്‍ ഇഞ്ചി വച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ഇഞ്ചിയുടെ മണം പോകാതെ കാക്കാനും സഹായിക്കും.

ഏതെങ്കിലും തരത്തിലുള്ള അസിഡിക് മിശ്രിതത്തില്‍ മുക്കിവയ്ക്കുന്നതും ഇഞ്ചിയെ പുതുമയോടെ സൂക്ഷിക്കാന്‍ സഹായിക്കും. നാരങ്ങാനീരോ വിനാഗിരിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കും മുമ്പ് ഇഞ്ചി, മൂന്നോ നാലോ തവണ റണ്ണിംഗ് വാട്ടറില്‍ കഴുകിയെടുക്കാന്‍ പ്രത്യേകം ഓര്‍മ്മ വയ്ക്കുക.

തൊലി കളഞ്ഞ് ചെറുതായി മുറിച്ച്, അടപ്പ് മുറുക്കമുള്ള കണ്ടെയ്‌നറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും ഇഞ്ചി ഏറെ നാള്‍ കേടു കൂടാതിരിക്കും. സാധാരണഗതിയില്‍ വലിയ ഹോട്ടലുകളിലെല്ലാം ഈ രീതിയിലാണ് ഇഞ്ചി സൂക്ഷിക്കാറ്. ഇഞ്ചിയുടെ മണം പുതുമയോടെ സൂക്ഷിക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button