ലക്നൌ: അഫ്ഗാനില്‍ കുടുങ്ങിപ്പോയ 28 കാരനായ മകനെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷയുമായി രക്ഷിതാക്കൾ. നിരവധി ഇന്ത്യക്കാരാണ് അഫ്ഗാനില്‍ കുടുങ്ങിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികളാണ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. അഫ്ഗാനില്‍ വെല്‍ഡറായി ജോലി ചെയ്ത് വരികയായിരുന്ന യുവാവാണ് നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.
Also Read:രാജ്യത്തെ മികച്ച മുഖ്യമന്ത്രി : ഇന്ത്യാ ടുഡെ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേ ഫലം പുറത്ത്
സര്, ഞങ്ങള്‍ പേടിച്ചിരിക്കുകയാണ്. ഫോണിലൂടെ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ബാക്കിയുള്ളവരും സഹായത്തിനായി ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുൻപ് കാബൂള്‍ താലിബാന് പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ ലഭിച്ചതെന്ന് 28 കാരന്റെ ബന്ധു പ്രമുഖ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
‘എന്റെ മകന് കുടുങ്ങിക്കിടക്കുകയാണ്. നേരത്തേ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അവിടെ ആകെ പ്രശ്നം ആണെന്നാണ് അവന് പറയുന്നത്. മൂന്ന് ദിവസം മുന്നെ ഞാന്‍ അവനോട് സംസാരിച്ചു. സര്‍ക്കാര്‍ മാറിയെന്നും താലിബാന് ഭരണം ഏറ്റെടുത്തെന്നും അവന് പറഞ്ഞു. താലിബാന് എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. പ്രധാനമന്ത്രിയോട് ഞാന്‍ അപേക്ഷിക്കുകയാണ് അവനെ എത്രയും പെട്ടന്ന് രക്ഷിക്കണ’മെന്ന് 28കാരന്റെ പിതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
Post Your Comments