Latest NewsKeralaNewsIndiaInternational

ഇരുപത് വർഷത്തെ പോരാട്ടത്തിന് ശേഷം വിജയം: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പ്രശംസിച്ച് ഹമാസ്

'ജനാധിപത്യം', 'തിരഞ്ഞെടുപ്പ്' എന്നീ വിഡ്ഢിത്തരങ്ങളിൽ താലിബാൻ വീണില്ല

ഗാസ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പുകഴ്ത്തി ഭീകര സംഘടനയായ ഹമാസ്. ‘ഇരുപതു വർഷത്തെ പോരാട്ട വിജയത്തിന്റെ മകുടോദാഹരണം’ എന്നാണ് ഹമാസ് താലിബാന്റെ പിടിച്ചടക്കലിനെ വാഴ്ത്തുന്നത്. അഫ്ഗാനിലെ എല്ലാ പ്രദേശങ്ങളിൽനിന്നും അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കുന്നതിനായി താലിബാന് എല്ലാ ആശംസകൾ നേരുന്നതായും ഹമാസ് അറിയിച്ചു.

അമേരിക്കൻ പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനെതിരായ താലിബാൻ പോരാട്ടവും ഇസ്രായേലിനെതിരായ ഹമാസിന്റെ പോരാട്ടവും സമാനമാണെന്ന് ഹമാസ് നേതാവായ മൗസ അബു മർസൂക്ക് ട്വിറ്ററിൽ വ്യക്തമാക്കി. താലിബാൻ പിന്നോക്കക്കാരാണെന്നും തീവ്രവാദികളാണെന്നും ആരോപിക്കുന്നതിൽ ഒരിക്കൽ അമേരിക്ക വിജയിച്ചുവെന്നും ഇന്ന് താലിബാൻ കൂടുതൽ ബുദ്ധിപരവും യാഥാർത്ഥ്യബോധമുള്ളതുമായ ഒരു പ്രസ്ഥാനമായി കാണപ്പെടുന്നുവെന്നും അബു മർസൂക്ക് പറഞ്ഞു.

താലിബാന്‍ തീവ്രവാദികളെ പിന്തുണച്ച് പാകിസ്താനും ചൈനയും രംഗത്ത് വന്നതോടെ ഉറ്റുനോക്കി ഇന്ത്യ

അമേരിക്കയുമായും അവരുടെ ഏജന്റുമാരായ അഫ്ഗാൻ ഗവണ്മെന്റുമായും വിട്ടുവീഴ്ച ചെയ്യാൻ താലിബാൻ വിസമ്മതിക്കുകയും ‘ജനാധിപത്യം’, ‘തിരഞ്ഞെടുപ്പ്’ എന്നീ വിഡ്ഢിത്തരങ്ങളിൽ അവർ വീഴാതിരിക്കുകയും ചെയ്തു. അടിച്ചമർത്തപ്പെ എല്ലാ ആളുകൾക്കും ഇതിൽ നിന്ന് പഠിക്കാനാകുമെന്നും അബു മർസൂക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button