ന്യൂഡല്‍ഹി : ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്നാണ് താലിബാന്‍. ആരാണ് താലിബാനെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നുമാണ് ഇപ്പോള്‍ ലോക ജനത ഗൂഗിളില്‍ തിരയുന്നത്. തീവ്രവാദവുമായി ചേര്‍ത്ത് വായിക്കുന്നിടത്തെല്ലാം അല്‍ഖ്വയ്ദക്കൊപ്പം താലിബാന്റെ പേരും ഉണ്ടായിരുന്നു. ഒരു രാജ്യം തന്നെ അവര്‍ പിടിച്ചടക്കിയിരിക്കുന്നു. തങ്ങളുടേതായ നിയമങ്ങള്‍ ഇനി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കും. വെറും നിയമങ്ങളല്ല, കിരാത നിയമങ്ങള്‍. ഭരണഘടന അവര്‍ തിരുത്തി എഴുതും.
അഫ്ഗാന്‍ പോലെ താരതമ്യേനെ അശക്തരായ ഒരു രാജ്യത്തിന് നേരിടാനാവുന്നതിലുമപ്പുറം വളര്‍ന്ന് പന്തലിച്ച താലിബാന്‍ എന്ന പ്രസ്ഥാനത്തിന് പിന്നില്‍ ചില കഥകളുണ്ട്.
വിദ്യാര്‍ത്ഥി എന്നര്‍ഥമുള്ള താലിബ് എന്ന് അറബി വാക്കില്‍ നിന്നാണ് താലിബാന്‍ എന്ന പദമുണ്ടായത്. അഫ്ഗാനിലെ സോവിയറ്റ് പിന്മാറ്റത്തിന് പിന്നാലെ രാജ്യത്ത് കടുത്ത ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടു. ഇത് അപകടരമായ അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പെ താലിബാന്‍ എന്ന സംഘടന അവിടെ ഇടപെടുന്നു. തുടര്‍ന്ന് 1996 മുതല്‍ 2001-ല്‍ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനില്‍ ഭരണത്തിലിരിക്കാന്‍ താലിബാനായി.
താലിബാന്‍ അംഗങ്ങളില്‍ ഭൂരിഭാഗവും പഷ്തൂണ്‍ ഗോത്രത്തില്‍പ്പെട്ടവരാണ് ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള ഉസ്ബെക്കുകള്‍, താജിക്കുകള്‍, ചെച്ചെനുകള്‍, അറബികള്‍, പഞ്ചാബികള്‍ തുടങ്ങിയവരും താലിബാനിലുണ്ട്. കാര്യങ്ങളെല്ലാം മുന്നോട്ട് പോകുമ്പോഴാണ് ചില തീവ്രവാദ നേതാക്കളെ താലിബാന്‍ അഫ്ഗാനില്‍ ഒളിവില്‍ താമസിപ്പിച്ചത്.
യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനം ഉപയോഗിച്ച് തകര്‍ത്ത അല്‍ഖ്വയ്ദ ഭീകരസംഘടന നേതാവ് ഒസാബ ബിന്‍ലാദന് ഒളിവില്‍ കഴിയാന്‍ താലിബാന്‍ ഇടം നല്‍കിയത് അമേരിക്കയെ ചൊടിപ്പിച്ചു. തുടര്‍ന്ന് അമേരിക്കയും രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയും താലിബാന് മേല്‍ നിരീക്ഷണം ആരംഭിച്ചു. തീവ്രവാദികളെ തുരത്താന്‍ 2001- ഓടെ നാറ്റോ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് മേല്‍ യുഎസ് ബോംബാക്രമണങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഡിസംബറോടെ മിക്കവാറും താലിബാന്‍ നേക്കളും രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് കടന്നു. തുടര്‍ന്ന് 20 വര്‍ഷക്കാലം യുഎസ് തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്താനില്‍ വിന്യസിപ്പിച്ചു.
ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിനു ശേഷം എടുത്ത സുപ്രധാന തീരുമാനമായിരുന്നു അഫ്ഗാനില്‍ നിന്ന് തങ്ങളുടെ സേനയെ പൂര്‍ണായും പിന്‍വലിക്കുക എന്നത്. ജൂലൈ രണ്ടിനാണ് അമേരിക്കന്‍ സേനയുടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ത്തിയായത്. ഇത് അവസരമെന്ന് കരുതിയ താലിബാന്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചു. അഫ്ഗാന്‍ സേനക്ക് ഇവരുടെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.
മറ്റ് രാജ്യങ്ങളെ പോലെ അല്ല, ശരിയത്താണ് താലിബാന്റെ നിയമം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇനി എന്താകും എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
Post Your Comments