Latest NewsKeralaNews

സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്നും പിന്മാറി തോമസ് ഐസക്ക്

തിരുവനന്തപുരത്ത് സിഡിറ്റിന്റെ സ്റ്റുഡിയോയിലെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്

തിരുവനന്തപുരം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ നിന്നും പിന്മാറി മുൻ ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിക്ക് ചുക്കാൻ പിടിച്ച തോമസ് ഐസക്കിന് ചടങ്ങിന്റെ ക്ഷണക്കത്തിൽ കേരള കോൺഗ്രസ് നേതാക്കൾക്കും താഴെയാണ് സർക്കാർ സ്ഥാനം നൽകിയത്. ഇതോടെയാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. തന്റെ ലഘു സംഭാഷണം ഉൾപ്പെടുന്ന വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് ഐസക്ക് നിർദേശിച്ചതായാണ് സൂചന.

തിരുവനന്തപുരത്ത് സിഡിറ്റിന്റെ സ്റ്റുഡിയോയിലെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിയും അധ്യക്ഷനായ മന്ത്രി എം.വി.ഗോവിന്ദൻ, സ്പീക്കർ എം.ബി.രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആന്റണി രാജു, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരുടെ പേരുകളാണ് നോട്ടീസിന്റെ
ആദ്യഭാഗത്ത്.

Read Also  :  സ്ത്രീകളെ അടിമകളാക്കാൻ ശരീഅത്ത് നിയമം, എതിർക്കുന്നവർക്ക് വധശിക്ഷ: 5 വർഷത്തെ താലിബാൻ ഭരണത്തിൽ സംഭവിച്ചതെന്തെല്ലാം?

നോട്ടീസിൽ ഐസക്കിനേക്കാൾ ഏറെ മുകളിൽ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളിലെ മുൻ തദ്ദേശ മന്ത്രിമാർ, തിരുവനന്തപുരം മേയർ എന്നിവരുടെയെല്ലാം പേരുകളുണ്ട്. അതേസമയം ആസൂത്രണ ബോർഡ് അംഗമെന്ന നിലയിൽ ഐസക്കിന് അർഹമായ സ്ഥാനം നൽകിയെന്നാണ് പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളിലൂടെ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button