Latest NewsNewsInternational

സ്ത്രീകളുടെ പരസ്യങ്ങൾ വെള്ളപൂശി മറയ്ക്കുന്നു, അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ആടിത്തിമിർത്ത് താലിബാൻ: വീഡിയോ

കാബൂൾ: താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്‌ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നത്. മുൻപിലെ വഴികൾ അടഞ്ഞുവെന്ന് ഉറപ്പുണ്ടായിട്ടും പ്രതീക്ഷയ്ക്കായി അവർ ചുറ്റിനും പായുകയാണ്. കാബൂളിൽ നിന്നും നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഇവരുടെ ഓട്ടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് അഫ്‌ഗാനിൽ നിന്നും പുറത്തുവരുന്നത്.


കാബൂൾ പിടിച്ചടക്കിയ താലിബാൻ ഭരണത്തിലെ ആദ്യ ദിനമാണിന്ന്. കാബൂൾ നഗരങ്ങളിലെ തെരുവുകളിലെ ചിത്രങ്ങൾക്ക് വെള്ളപൂശി മറയ്ക്കുകയാണ് താലിബാൻ പോരാളികൾ. തെരുവ് വീഥികളിലെ സ്ത്രീകളുടെ പരസ്യചിത്രങ്ങൾക്ക് മേൽ വെള്ളപൂശി മറയ്ക്കുന്ന ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. താലിബാന്റെ വരവിനായി പോരാളികൾ തെരുവ് വീഥികൾ സജ്ജമാക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Also read:കാബൂളിലേക്കുള്ള അടിയന്തര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി അന്താരാഷ്ട്ര വിമാനങ്ങള്‍

കാബൂൾ പിടിച്ചടക്കിയ താലിബാൻ പോരാളികൾ അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ആഘോഷം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കൊട്ടാരത്തിലെ ഇരിപ്പിടങ്ങളിൽ അധികാരം കൈപ്പിടിയിലാക്കിയതിന്റെ അഹങ്കാരത്തിൽ താലിബാൻ പോരാളികൾ ആസനസ്ഥനായിരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. യുഎസ് വ്യോമാക്രമണത്തെ ഭയന്ന് വർഷത്തിൽ മിക്കപ്പോഴും ഭൂഗർഭത്തിൽ ഒളിച്ചിരുന്നവർ ഇന്ന് ജലാലാബാദ് നഗരത്തിലെ നംഗർഹാർ ഗവർണറുടെ വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തട്ടിൽ ആടിത്തിമിർക്കുകയും ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button