KeralaLatest NewsNews

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അനാഥാലയത്തില്‍ കോവിഡ് വ്യാപനം: രോഗബാധിതരായത് ഇരുനൂറിലധികം അന്തേവാസികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയിലെ അനാഥാലയത്തില്‍ കോവിഡ് വ്യാപനം. നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ അനാഥാലയത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാവര്‍ക്കും ഒരു മാസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു.

Also Read: ‘കേരള സര്‍ക്കാറി​ന്റെ അധികാരത്തിൽ ഇടപെടേണ്ട’: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥാലയത്തിലെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നാകാം മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും കോവിഡ് പടരുന്നതാണ് ആശങ്കയാകുന്നത്.

കോവിഡ് ബാധിച്ചതോടെ ജീവനക്കാര്‍ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഇതോടെ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാണ് അനാഥാലയത്തിലെ അന്തേവാസികള്‍ എന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റി ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു. സര്‍ക്കാരോ സന്നദ്ധ സംഘടനകളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അനാഥാലയത്തിലെ അന്തേവാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button