Latest NewsNewsInternational

താലിബാന്റെ കരുത്ത് ഗറിലായുദ്ധമുറ, ബുദ്ധപ്രതിമകൾ തച്ചുടച്ചത് കുപ്രസിദ്ധി നൽകി: താലിബാന് ലഹരിപ്പണം കിട്ടുന്നതെവിടുന്ന്?

കാബൂൾ: പെട്ടന്നുണ്ടായ കുതിച്ചുചാട്ടത്തിലൂടെയല്ല താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയത്. വർഷങ്ങൾ നീണ്ട പദ്ധതികൾക്കും ശ്രമങ്ങൾക്കും ഒടുവിലാണ് താലിബാൻ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നത്. അഫ്‌ഗാൻ കീഴടക്കുന്നതിനും ഭീകരപ്രവർത്തനങ്ങൾ ചെയ്യുന്നതിനുമൊക്കെയായി ദശലക്ഷക്കണക്കിന് പണമാണ് താലിബാന് ലഭിക്കുന്നത്. വിപുലമായ ഒരു ധനസമാഹരണം തന്നെയാണ് താലിബാനെ വളർത്തുന്നത്. 1994 ൽ രൂപം കൊണ്ട്, രണ്ട് വർഷങ്ങൾക്കുള്ളിൽ 1996ൽ, കാബൂൾ പിടിച്ചെടുത്ത താലിബാൻ 5 വർഷമാണ് അഫ്ഗാൻ ഭരിച്ചത്. യുഎസിന്റെ അഫ്ഗാനിസ്ഥാൻ ആക്രമണത്തിലൂടെ ഛിന്നഭിന്നമായ താലിബാൻ പലയിടങ്ങളിൽ അഭയം പ്രാപിച്ചു.

യു എസിന്റെ ആക്രമണത്തിൽ ഓടിയൊളിച്ച താലിബാൻ വീണ്ടും കരുത്താർജിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. പാക്കിസ്ഥാനിലേക്കും പാക്ക്–അഫ്ഗാൻ അതിർത്തിമേഖലയിലേക്കും ആയിരുന്നു താലിബാൻ പോരാളികൾ പിൻവാങ്ങിയത്. കഴിഞ്ഞ 20 വർഷത്തിനിടെ വീണ്ടും പുനഃസംഘടിപ്പിക്കപ്പെട്ട ഇവർ കാബൂൾ ലക്ഷ്യമായി നീങ്ങുകയായിരുന്നു. ഗറിലായുദ്ധമുറയാണ് താലിബാന്റെ കരുത്ത്. താലിബാന്റെ അഫ്‌ഗാൻ ഭരണത്തിനിടെ വിചിത്രവും ക്രുരവുമായ നിയമങ്ങൾ നടപ്പാക്കി. 2001ൽ മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സംഭവമാണു താലിബാനു ഏറ്റവും കുപ്രസിദ്ധി നേടിക്കൊടുത്തത്.

Also Read:താലിബാനിൽ നിന്ന് രക്ഷപ്രാപിച്ച് വിദ്യാർത്ഥിനികൾ, കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം 990 കിലോമീറ്റർ മാത്രം: അരുൺ കുമാർ

മുഷിഞ്ഞുനാറിയ വസ്ത്രവും ധരിച്ച് വൃത്തിഹീനമായ ഇടങ്ങളിൽ അത്തിയുറങ്ങിയിരുന്നവരല്ല ഇപ്പോഴത്തെ താലിബാൻ. അവർ മാറി, ആ മാറ്റത്തിന് പിന്നിൽ പണവും ഭയവുമായിരുന്നു. മറ്റുള്ളവരെ ഭയപ്പെടുത്തിയായിരുന്നു താലിബാൻ നിലനിന്നിരുന്നത്. ബ്രാൻഡ് ന്യൂ എസ്‍യുവി വാഹനങ്ങൾ, പുതുപുത്തൻ ആയുധങ്ങൾ, സ്വന്തം മുഖം രക്ഷപെടുത്താനും സ്വന്തം ക്രൂരതകൾ പുറംലോകത്തെ അറിയിക്കാനും സ്വന്തമായി ചാനലുകൾ വരെ തലൈബാൻ പടുത്തുയർത്തി. ഇതിനും മാത്രം പണം ഇവർക്കെവിടെ നിന്ന് ലഭിക്കുന്നു? ആ ചോദ്യത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ലഹരിക്കടത്തിലേക്കാണ്. പിന്നെ വിദേശ സംഭാവനകളിലും.

Also Read:ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്

2016ൽ ഫോബ്സ് മാസിക ലോകത്തെ 10 ഭീകര സംഘടനകളുടെ സമ്പത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ചപ്പോൾ അഞ്ചാമതായിരുന്നു താലിബാൻ. ഒന്നാമത് ഐഎസും. 2800 കോടിയുടെ ആസ്തിയായിരുന്നു അന്ന് സംഘടനയ്ക്കുണ്ടായിരുന്നത്. വർഷംതോറും വർധിക്കുകയാണ് ഈ കണക്ക്. അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ ബജറ്റിന്റെ എത്രയോ ഇരട്ടിയാണ് താലിബാന്റെ സമ്പാദ്യം. പ്രതിവർഷം 300 മില്യൺ മുതൽ 1.6 ബില്യൺ ഡോളർ വരെ താലിബാൻ അധിക വരുമാനമുണ്ടാക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ജൂണിൽ യുഎൻ രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കറുപ്പ് ഉത്പാദനം, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കൽ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നാണ് താലിബാന് കൂടുതൽ പണം വരുന്നത്.

മയക്കുമരുന്ന് കടത്തിൽ നിന്ന് മാത്രമായി താലിബാൻ ഒരു വർഷം സമ്പാദിക്കുന്നത് 460 മില്യൺ ഡോളർ ആണ്. ഖനന പ്രവർത്തനങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 464 മില്യൺ അധിക ഡോളർ സമ്പാദിച്ചതായി യു.എൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്ന് പണവും ആയുധ പരിശീലനവും താലിബാന് ലഭ്യമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം, താലിബാൻ പാകിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും പണം സ്വീകരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട് എന്നാണു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button