ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മുന്നാം തരംഗം പ്രവചനാതീതമാണ്. അതിന് രാജ്യം സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ ജാഗ്രതയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ മികച്ച രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടര്ന്നാല് നമുക്ക് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ ഗുലേറിയ പറഞ്ഞു.
Read Also : അഫ്ഗാന് താലിബാന് നിയന്ത്രണത്തിലായതോടെ കാബൂളില്‍ അമേരിക്കന്‍ പതാക താഴ്ത്തി
‘ വൈറസ് എങ്ങനെ പെരുമാറുന്നു എന്നത് മാത്രമാണ് പ്രവചനാതീതമായ ഭാഗം. എന്നാല്‍ രണ്ടാമത്തെ തരംഗം പോലെ മോശമായ ഒരു മൂന്നാം തരംഗം നമ്മള് നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ ബാധിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്’ -എയിംസ് മേധാവി പറഞ്ഞു.
രാജ്യത്ത് ഇനി മൂന്നാമത് തരംഗം ഉണ്ടെങ്കില്‍ അത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത കുട്ടികളിലാണെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും വാക്സിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളും വാക്സിനേഷന് എടുക്കാന്‍ തുടങ്ങുന്നതോടെ അവര്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments