
നിങ്ങളുടെ ആഗ്രഹങ്ങൾ എന്തും ആയിക്കൊള്ളട്ടെ അതിനെ സഫലീകരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ശ്രീചക്രം.യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ നമ്മുടെ മനസ്സ് ശുദ്ധമാവുകയും സദ് ചിന്തകൾക്ക് വഴി തുറക്കുകയും ചെയ്യും. നല്ല ചിന്തകൾ ജീവിത വിജയത്തിന് നിങ്ങൾക്ക് കൂട്ടായി നിൽക്കും.
ഒരോ വ്യക്തികളുടെയും ഉയര്‍ച്ചക്കും ഈ യന്ത്രം സഹായകമാവുമെന്നാണ് വിശ്വസിക്കുന്നു. ആത്മീയതയും, ഭൗതീകവുമായ എല്ലാ വളര്‍ച്ചക്കും ഇത് ഉപകാരപ്പെടും. ആചാര്യന്‍മാര്‍ പറയുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന മിക്ക ദോഷങ്ങള്‍ക്കും ഇത് ഒരു പ്രതിവിധിയാണ്. സാധകനെ ദുഷ്ടശക്തികളില്‍നിന്ന് അകറ്റി ഐശ്വര്യം പ്രദാനം ചെയ്യുകയും അതുവഴി ശാന്തിയും സമാധാനവും വന്നുചേരുമെന്നും വിശ്വസിക്കപ്പെടുന്നു.
പൂജാമുറിയിലോ ശുദ്ധ വൃത്തിയോടെ കൈകാര്യം ചെയ്യുന്ന മറ്റേതെങ്കിലും മുറിയിലോ ആയിരിക്കണം ശ്രി ചക്രം സൂക്ഷിക്കേണ്ടത്. കുളിച്ച് ശുദ്ധമായി വന്നതിന് ശേഷം ശ്രീ ചക്രത്തിന് മുന്നിൽ ധ്യാനിക്കാം. ദിവസവും യന്ത്രപൂജ നടത്തുകയും പുഷങ്ങളിട്ട് ആരാധിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. കുറഞ്ഞത് 15 മിനിട്ടെങ്കിലും ഇതില്‍ നോക്കി ധ്യാനം ചെയ്യുന്നതുമാണ് ഉത്തമ ഫലസിദ്ധിക്കായി ചെയ്യേണ്ടതെന്നും ആചാര്യന്‍മാര്‍ പറയുന്നു.
Post Your Comments