Latest NewsNewsInternational

അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ കാബൂളില്‍ അമേരിക്കന്‍ പതാക താഴ്ത്തി

എംബസ്സിയിലെ കമ്പ്യൂട്ടറുകളും ഫയലുകളും നശിപ്പിച്ച് അധികൃതര്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം പൂര്‍ണ്ണമായും താലിബാന്‍ പിടിച്ചെടുത്തതോടെ കാബൂളിലെ യു.എസ്. എംബസ്സിയുടെ മുകളില്‍ ഉയര്‍ത്തിയിരുന്ന പതാക താഴ്ത്തി.
യു.എസ് എംബസ്സി ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന പ്രധാന ഫയലുകള്‍ നശിപ്പിക്കുകയും, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്തു. താലിബാന്റെ കൈവശം യു.എസ്. രഹസ്യങ്ങള്‍ ലഭിക്കാതെയിരിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

Read Also : അതെന്താ താലിബാന് അഫ്ഗാൻ പിടിച്ചൂടെ? അവരെ ഭീകരർ എന്ന് വിളിക്കുന്നതെന്തിന്?: താലിബാനെ വിസ്മയമാക്കി ചില മലയാളികൾ

അതേസമയം, കാബൂള്‍ ഡിപ്ലോമാറ്റിക് കോംബൗണ്ടില്‍ നിന്നും എംബസ്സി ജീവനക്കാരെ സുരക്ഷിതരായി മാറ്റുന്നതിന് 1000 പട്ടാളക്കാരെ ബൈഡന്‍ ഭരണകൂടം കാബൂളിലേക്കയച്ചു. അഫ്ഗാന്‍ ഗവണ്‍മെന്റ് ഒഫീഷ്യല്‍സ് രാജ്യം വിടുന്നതിന് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയതോടെ, അവിടെ നിന്നും വെടിയുടെ ശബ്ദം കേട്ടതായി സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാബൂളിലുള്ള പ്രസിഡന്റ് പാലസില്‍ അഫ്ഗാന്‍ അധികൃതര്‍ താലിബാന് അധികാരം കൈമാറുന്ന രംഗങ്ങള്‍ അള്‍ജസീറ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ലൈവായി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button