Latest NewsKeralaNews

സംസ്ഥാനത്ത് ഒരാഴ്ച്ച കൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷം പേർക്ക്: കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെ ആകെ 24,16,706 പേർക്കാണ് വാക്സിൻ നൽകിയതെന്ന് അദ്ദേഹം അറിയിച്ചു. ആഗസ്റ്റ് ഒൻപതിനാണ് സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ വാക്സിൻ ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വർധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: പെണ്‍കുട്ടികളെ താലിബാന്‍ പോരാളികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നില്ല : വാര്‍ത്തകള്‍ തള്ളി താലിബാന്‍

തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷൻ യജ്ഞം നടത്തിയത്. ഇന്ന് 3,24,954 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,95,294 പേർക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. സംസ്ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നുവെന്ന് മന്ത്രി പറഞ്ഞി.

1220 സർക്കാർ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1409 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,42,66,857 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,75,79,206 പേർക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ പിടിച്ചു : അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button