തിരുവനന്തപുരം: രാത്രിയിൽ വാട്സാപ്പിലൂടെ ചുംബന സ്മൈലികള്‍ അയച്ചതായും വീഡിയോ കോള്‍ ചെയ്യുന്നതായും ആരോപിച്ച് അദ്ധ്യാപകനെതിരെ കോളേജ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി. തിരുവനന്തപുരം ചെമ്പഴന്തി എസ്. എന്‍ കോളേജിലെ 5 ബിരുദ വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ അധികൃതർക്ക് പരാതി നല്‍കിയത്. പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്‍റ് പ്രൊഫസറും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് പരാതി.
രാത്രിയില്‍ ചുംബന സ്മൈലി അയയ്ക്കുകയും അകാരണമായി വീഡിയോ കോള്‍ ചെയ്യുകയും അനാവശ്യമായി സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായാണ് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നത്. കോളേജില്‍ നടത്തിയ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ക്ലാസിന് ശേഷമാണ് വിദ്യാര്‍ഥികളെ അധ്യാപകന്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. നേരെത്തെ രണ്ട് വിദ്യാര്‍ഥിനികള്‍ അദ്ധ്യാപകനെതിരെ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും, സമ്മർദ്ദം ചെലുത്തി പിന്‍വലിപ്പിച്ചതായും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.
ഇതേതുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ അദ്ധ്യാപകനെതിരെ പ്രിന്‍സിപ്പലിന് മെയില്‍ അയയ്ക്കുകയായിരുന്നു. അതേസമയം പരാതി നല്‍കിയ രക്ഷിതാക്കളെയും വിദ്യാര്‍ഥിനികളെയും കോളേജില്‍ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ പുറത്തുവിട്ടതായും വകുപ്പു മേധാവികള്‍ വിദ്യാര്‍ഥികളെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്.
കോളേജ് അധ്യാപക സംഘടനിയിലെ നേതാക്കളും അദ്ധ്യാപകനെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളിൽ സമ്മർദ്ദം ചെലുത്തി. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് രാജ്ഭവനിലെത്തി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. എന്നാൽ വിദ്യാർത്ഥിനികളുടെ പരാതി ഒതുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇന്‍റേണല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റിക്ക് കൈമാറിയതായും കോളേജ് അധികൃതര്‍ അറിയിച്ചു.
ശരീരഭാരം കുറയ്ക്കാൻ ഇനി കരിമ്പിൻ ജ്യൂസ് കുടിക്കാം
അതേസമയം, വിദ്യാർത്ഥിനിയുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്നും ചില അദ്ധ്യാപര്‍ക്ക് തന്നോടുള്ള വിരോധമാണ് വിദ്യാര്‍ഥിനികളുടെ പരാതിക്കുള്ള കാരണമെന്നും ആരോപണവിധേയനായ അദ്ധ്യാപകൻ പ്രതികരിച്ചു. അബദ്ധത്തില്‍ കൈതട്ടിയാണ് പെൺകുട്ടികൾക്ക് വീഡിയോ കോളുകള്‍ പോയതെന്നും ഇദ്ദേഹം പറയുന്നു.
Post Your Comments