കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള സൗഹൃദം വീണ്ടും ഊട്ടിയുറപ്പിച്ച് കുവൈത്ത്. രാജ്യത്തെ പൊതുഗതാഗത സൗകര്യമായ ബസുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദവും അഭിമാനവും തോന്നും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഇന്തോ-കുവൈത്ത് സൗഹൃദത്തിന്റെ 60ാം വാര്‍ഷികവും അടയാളപ്പെടുത്താന്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ബസ് പ്രമോഷന് ക്യാമ്പയിന് ആരംഭിച്ചു.
കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ഇന്ത്യന്‍ എംബസി ബസ് പ്രമോഷന് ആരംഭിച്ചത്. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസ നേര്‍ന്നുള്ള പരസ്യങ്ങളാണ് കുവൈത്തിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ പതിച്ചത്. എംബസി പരിസരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഡയറക്ടര്‍ മാസിന് അല്‍ അന്‍സാരി, കുവൈത്തിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Read Also: കോവിഡ് വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷൻ വേണമെന്ന പ്രചാരണം തെറ്റ്; ആരോഗ്യ മന്ത്രി
മൂന്നാഴ്ചക്കാലം കുവൈത്തിലെ നിരത്തുകളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെയും ഇന്ത്യ കുവൈത്ത് സൗഹൃദത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് ബസുകള്‍ സര്‍വിസ് നടത്തുക. ക്യാമ്പയിനിന്റെ ഭാഗമായി എംബസി അങ്കണത്തില്‍ ആസാദി കാ അമൃത് മഹോത്സവ് എന്ന തലക്കെട്ടില്‍ ഫോട്ടോ ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments