
തിരുവനന്തപുരം : രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 75 വർഷം കഴിഞ്ഞാണ് സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. വൈകിയാണെങ്കിലും വിവേകം ഉദിച്ചതിൽ സന്തോഷമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേരിടുന്നത് ആശയ പാപ്പരത്തമാണ്. ഇപ്പോഴത്തേത് വൈകി വന്ന വിവേകമാണ്. നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷമാണ് പൂർണസ്വാതന്ത്രമെന്ന് സിപിഎം തിരിച്ചറിയുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്ന ചരിത്രമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments