ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 16 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സക്കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോളുമായി ചേര്‍ന്ന് നടത്തിയ തുടരന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
തുറമുഖത്തുകൊണ്ടുവന്ന ഒരു വാഹനത്തിന്റെ ഫ്ളോറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് അടങ്ങിയ ട്രക്ക് രാജ്യത്ത് സ്വീകരിക്കേണ്ടിയിരുന്നവരാണ് പിടിയിലായത്. രാജ്യത്ത് കള്ളക്കടത്തോ കസ്റ്റംസ് നിയമലംഘനങ്ങളോ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് സെന്ററിന്റെ 1910 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രഹസ്യമായി വിവരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന അന്വേഷണത്തില്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments