തിരുവനന്തപുരം : രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാൽ, സ്വാതന്ത്ര്യ ദിനം ആഘോഷിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ ഗാനത്തിലെ വരികള്‍ തെറ്റായി പാടിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.
ദേശീയഗാനത്തിന്റെ ആറാമത്തെ വരിയായ ‘വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ’ എന്ന വരിയാണ് തെറ്റായി പാടിയിരിക്കുന്നത്. ഇതില്‍ ‘ഉച്ഛല ജലധി തരംഗാ’ എന്നതിനു പകരം ‘ഉച്ഛല ജലധിക ജിംഗാ’ എന്നാണ് കാനം രാജേന്ദ്രന്‍ പാടിയത്.
ഇതോടെ നിരവധി പേരാണ് കാനം രാജേന്ദ്രനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഉപ്പും ചോറും തിന്നുന്നു എന്നേയുള്ളൂ കൂറ് ചൈനയോടും ക്യൂബയോടും ആണെന്നാണ് ഒരാൾ പറയുന്നത്. എന്നാൽ,ആദ്യമായിട്ട് ദേശീയ ഗാനം ചൊല്ലുമ്പോൾ ആർക്കായാലും തെറ്റി പോകുമെന്നും ചിലർ പറയുന്നു. മറ്റ് ചിലർ ജിംഗനോ ഏത് ജിംഗൻ, കേരളാ ബ്ലാസ്റ്റേഴ്‌സിലെ ജിംഗനാണോ സാറേ എന്നാണ് ചോദിക്കുന്നത്.
Read Also : ജാതിയെയും മതത്തെയും കുറിച്ച് ശശിയും കൂട്ടരും ആശങ്കയിലാണ്: ശശി തരൂരിന്റെ ‘പുവർ ഇന്ത്യ’ പരാമർശത്തിൽ ജിതിൻ
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംഎന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ സിപിഐഎമ്മിനും സമാനമായ പിഴവ് പറ്റിയിരുന്നു. എകെജി സെന്ററില്‍ ഉയര്‍ത്തിയ ദേശീയ പതാകയുടെ അതേ ഉയരത്തില്‍ തന്നെയായിരുന്നു പാര്‍ട്ടി കൊടിയുമുണ്ടായിരുന്നത്. എന്നാൽ, ഇത് നാഷണല്‍ ഫ്ലാഗ് കോഡിനു വിരുദ്ധമാണ് എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കെഎസ് ശബരീനാഥന്‍ ഉള്‍പ്പടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments