Latest NewsNewsInternational

താലിബാന്‍ കാബൂളില്‍ പിടിമുറുക്കുമ്പോള്‍ ഓടിയൊളിക്കാന്‍ സ്ഥലമില്ലാതെ സ്ത്രീകൾ: മരണനിഴലിൽ കഴിയുന്ന അഫ്ഗാൻ ജനത

സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരുടെ ജീവിതം ഇന്ന് മരണത്തിന്റെ നിഴലിലാണെന്ന് ബിബിസിയുടെ കാബൂളിലെ റിപ്പോര്‍ട്ടര്‍ യാള്‍ഡ ഹക്കീം വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ താലിബാൻ രാജ്യമെമ്പാടും വ്യാപിക്കുകയും ഒരു ഡസനിലധികം പ്രവിശ്യാ തലസ്ഥാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കാണ്ഡഹാറിന്റെയും ഹെറാത്തിന്റെയും പതനത്തോടെ, കലാപകാരികൾ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് കാബൂൾ ആണ്. കാബൂൾ ഞെട്ടലിലാണ്. ഓരോ നഗരം കീഴടക്കുമ്പോഴും കാബൂളിലെ ജനത ഭീതിയിലാണ്. ഇനി അവരുടെ ലക്ഷ്യം കാബൂളാണെന്ന് അവിടെ എല്ലാവര്‍ക്കും അറിയാമെന്ന് യാള്‍ഡ ഹക്കീം ബിബിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Also Read:ദിനവും തൈര് കഴിക്കുന്നത് ശീലമാക്കൂ: ​ഗുണങ്ങൾ നിരവധി

‘അഫ്‌ഗാനിസ്ഥാനിൽ നിന്നും എല്ലാ രാത്രിയിലും ഭയചകിതരായ യുവാക്കളും യുവതികളും സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മെസ്സേജുകളാണ് എനിക്ക് അയക്കുന്നത്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ എന്നാണു അവർ പറയുന്നത്. ഇവിടുത്തെ സ്ഥിതി ഗുരുതരമാണെന്നും ഞങ്ങൾ വളരെ ആശങ്കാകുലരാണെന്നും വ്യക്തമാക്കുന്ന നിരാശാജനകമായ വാർത്തകളാണ് എനിക്ക് എന്നും ലഭിക്കുന്നത്’- യാള്‍ഡ ഹക്കീം പറയുന്നു.

‘എനിക്ക് ഇവിടുന്ന് പുറത്ത് കടക്കണം. സഹായിക്കാമോ? സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യം നിലനില്‍ക്കുന്നതിന് വേണ്ടിയും ഞാൻ ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവരെന്നെ കൊലപ്പെടുത്തുമെന്ന് ഞാൻ ഭയക്കുന്നു’- കാബൂളിൽ നിന്നും ലേഖികയ്ക്ക് വന്ന സന്ദേശത്തിൽ ഒന്നിങ്ങനെയാണ്.

Also Read:രാത്രിയില്‍ വാട്സാപ്പിലൂടെ ചുംബന സ്മൈലികള്‍ അയയ്ക്കുകയും വീഡിയോ കോള്‍ ചെയ്യലും:അദ്ധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി

വർഷങ്ങളായി കാബൂളിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളാണ് ലേഖിക. അഫ്‌ഗാനിസ്ഥാനിലെ പത്രപ്രവർത്തകർ, വനിതാ ജഡ്ജിമാർ, പാർലമെന്റ് അംഗങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവരുമായി ലേഖികയ്ക്ക് നല്ല ബന്ധമാണുള്ളത്. അമേരിക്കന്‍ സഖ്യസേനയുടെ പിന്തുണയില്‍ പടുത്തുയര്‍ത്തിയ അഫ്ഗാന്‍ ഭരണകൂടത്തിന് കീഴില്‍ വളര്‍ന്നുവന്ന ഒരു തലമുറയോട് പെട്ടന്ന് നിങ്ങൾക്ക് ഇനി മുതൽ സ്വാതന്ത്ര്യം ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് കാബൂൾ നിവാസികൾ പറഞ്ഞതായി ലേഖിക റിപ്പോർട്ട് ചെയ്യുന്നു.

ശരീഅത്ത് നിയമം അഫ്ഗാനിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് താലിബാൻ പറയുന്നത്. ശരീഅത്ത് നിയമം അഫ്‌ഗാനിലെ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുന്നു. ഈ നിയമപ്രകാരമുള്ള ശിക്ഷകള്‍ ഭീകരമാണ്. വിവാഹേതര ബന്ധത്തിന് കല്ലെറിഞ്ഞ് കൊല്ലും, കളവ് ചെയ്താല്‍ കൈ മുറിച്ച് മാറ്റും, 12 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശം നല്‍കില്ല. കാബൂളിൽ താലിബാൻ പിടിമുറുക്കുമ്പോൾ അവിടുത്തെ ജനതയ്ക്ക് ഓടിയൊളിക്കാൻ മറ്റൊരിടമില്ലാതെ ആവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button