Latest NewsKeralaIndiaEntertainment

ജാതീയ അധിക്ഷേപം : നടി മീരാ മിഥുന്‍ ആലപ്പുഴയില്‍ അറസ്റ്റില്‍

ആലപ്പുഴ: തമിഴ് ചലച്ചിത്ര താരം മീരാ മിഥുന്‍ ആലപ്പുഴയില്‍ അറസ്റ്റില്‍. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ കേസ്. സിനിമ മേഖലയില്‍ പണിയെടുക്കുന്ന ദളിതുകള്‍ അക്രമസ്വഭാവമുള്ളവരാണെന്നും ഇവരെ പുറത്താക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ മീര പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ ഇവർ ഒളിവിൽ പോകുകയായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. സംഭവത്തിൽ ​ വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ്​ വണ്ണിയരസു നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് അറസ്റ്റ്. എസ്​‍സി/ എസ്​‍ടി നിയമം ഉള്‍പ്പെടെ ഏഴ്​ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

shortlink

Post Your Comments


Back to top button