സ്വാതന്ത്യം നേടിയതിന്റെ 74 ആണ്ടുകൾ പിന്നീട്ട്, മനോഹരമായ 75-ാം വർഷത്തിലേയ്ക്ക് ചുവടുവയ്ക്കുകയാണ് ഭാരതം. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ ഒരുങ്ങുന്ന ദേശസ്നേഹികൾക്ക് മുന്നിൽ സാന്‍ഡ് ആര്‍ട്ടില്‍ അണിയിച്ചൊരുക്കിയ ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് .
കാൽപ്പാടുകൾ എന്ന ആൽബത്തിലെ ‘ഭാരതം ഞങ്ങളുടെ മണ്ണാണ്’ എന്ന ദേശഭക്തി ഗാനത്തിന്റെ മനോഹരമായ ദൃശ്യവിരുന്നാണ് നൗഫൽ കുണ്ടൂരിന്റെ സാന്‍ഡ് ആര്‍ട്ടില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. കസ്റ്റർ, ദലീമ, സൗദ തുടങ്ങിയവർ ആലപിച്ച ഈ ദേശ ഭക്തി ഗീതത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഫ്രാൻസിസ് വലപ്പാട് ആണ്. വരികൾ ഇരുമ്പനം ഗോപാലൻ.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവത്തിലൂടെയാണ് ഇത്തവണ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നത്. 1800 പരിപാടികളാണ് അമൃത് മഹോത്സവത്തിൽ സംഘടിപ്പിക്കുന്നത്.
Post Your Comments