Latest NewsKeralaNews

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി ഓഗസ്റ്റ് 15 ന് ദേശീയപതാക ഉയർത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 ന് രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിക്കുക. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

Read Also: തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല.

Read Also: ചെലവു ചുരുക്കൽ: ഭാരവാഹികളുടെ അലവൻസുകൾ വെട്ടിക്കുറക്കാനൊരുങ്ങി കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button