Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ശ്രീജേഷിനെ അഡ്വഞ്ചർ ടൂറിസം ബ്രാൻഡ് അംബാസിഡറാക്കും: മന്ത്രി മുഹമ്മദ് റിയാസ്

എറണാകുളം: ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്‌ലമെഡൽ നേടിയ താരം പി.ആർ. ശ്രീജേഷ് അഡ്വെഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അൺ എക്‌സ്‌പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട് പ്രത്യേകതകൾ വ്യക്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം വൈപ്പിൻ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികൾ സംബന്ധിച്ച് ടൂറിസം മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ദളിത് വിരുദ്ധ പരാമർശം: നടി മീര മിഥുൻ അറസ്​റ്റിൽ

ചെറായി ടൂറിസം ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ട് ഡെവലപ്‌മെന്റ് ഫോറത്തിന്റെ വെബ് സൈറ്റ് cherai tourism.org ന്റെ ലോഞ്ചിംഗും മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകൾ ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർദ്ധിപ്പിക്കുമെന്നും ഈ വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ട് പോകണം. അൺ എക്‌സ്‌പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. കോവിഡ് മഹാമാരി മൂലം ഏറ്റവും അധികം ബുദ്ധിമുട്ട് നേരിട്ട മേഖലയാണ് ടൂറിസമെന്നും അദ്ദേഹം വിശദമാക്കി.

Read Also: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു: പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button