Latest NewsKeralaNews

നാളെ സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല

സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു.

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം മദ്യം വില്‍പ്പനയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബെവ്‌കോ. മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബെവ്കോ കര്‍ശനമായി നടപ്പാക്കി തുടങ്ങി. തിരുവനന്തപുരം ജില്ലയിലും പലയിടത്തും രേഖകള്‍ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു.

Read Also: കേരള നിയമസഭയിൽ ഒരുക്കിയ അത്തപ്പൂക്കളം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തെ മദ്യശാലകളില്‍ രേഖകള്‍ നിര്‍ബന്ധമാക്കിയത്. ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്ട് ലെറ്റുകൾക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button