ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ധീരമായി പോരാടിയ 20 സൈനികര്‍ക്ക് ആദരവുമായി ഇന്ത്യ . കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലില്‍ പങ്കെടുത്ത് ചൈനീസ് സൈനികരെ തുരത്തിയോടിച്ച ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 20 ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്ക്കുള്ള മെഡലുകള്‍ സമ്മാനിക്കും.
Read Also : സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി രാഷ്ട്രപതി
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1380 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 628 ഉദ്യോഗസ്ഥര്‍ക്ക് ഗാലന്‍ട്രി അവാര്‍ഡുകള്‍ ലഭിച്ചു.
അവാര്‍ഡ് ലഭിച്ചവരില്‍ ജമ്മു കശ്മീര്‍ പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് എന്നിവയിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട് . ജമ്മു കശ്മീര്‍ മേഖലയിലെ ധീരമായ പ്രവര്‍ത്തനത്തിന് 398 ഉദ്യോഗസ്ഥരെയും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ 155 പേരുടെയും വടക്കുകിഴക്കന്‍ മേഖലയിലെ ധീരമായ പ്രവര്‍ത്തനത്തിന് 275 പേരെയും ആദരിക്കും.
അവാര്‍ഡ് ലഭിച്ചവരില്‍ 256 പേര്‍ ജമ്മു കശ്മീരിലും 151 പേര്‍ സിആര്‍പിഎഫിലും 20 പേര്‍ ഐടിബിപിയിലും 67 പേര്‍ ഒഡീഷയിലും, 25 പേര്‍ മഹാരാഷ്ട്രയിലും, 20 പേര്‍ ഛത്തീസ്ഗഡ് പോലീസിലും ഉള്ളവരാണ് .
Post Your Comments