Latest NewsIndiaNews

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പോലീസ് പിടിയിൽ

ജമ്മു – കശ്മീർ : കിഷ്ത്വാർ ജില്ലയിലെ കുൽനാ വനമേഖയിൽ നിന്നും ഭീകരനെ പിടികൂടി. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ മുസ്സമ്മിൽ ഹുസൈൻ ഷായാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.

Read Also : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് 

കിഷ്ത്വാർ ജില്ലയിലെ മീർനാ പാട്ടിമല്ലാ പാൾമാർ സ്വദേശിയാണ് ഹുസൈൻ ഷായെന്ന് പോലീസ് അറിയിച്ചു. ഇന്ത്യൻ സേനയും സെൻട്രൽ റിസർവ്വ് പോലീസും ജമ്മു – കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദിയെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button