Latest NewsKeralaNews

അവയവദാനത്തെ പ്രോത്സാഹിപ്പിക്കുക എൽഡിഎഫ് സർക്കാരിന്റെ നയം: മുഖ്യമന്ത്രി

തിരുവനന്തപുരം: അവയവദാനത്തെ പ്രോത്സാഹിപ്പിക്കുക എൽഡിഎഫ് സർക്കാരിന്റെ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി, മത, സാമ്പത്തിക വൈജാത്യങ്ങളൊന്നും ബാധിക്കാതെ എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ വിധത്തിൽ അവയവദാനം നടക്കുക എന്നതും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മതരാഷ്ട്ര വാദങ്ങൾ, അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ സ്വാതന്ത്ര്യങ്ങളേയുമാണ്: വിടി ബൽറാം

ഈ ലക്ഷ്യങ്ങൾ വിജയകരമായി നിറവേറ്റി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി. സംസ്ഥാനത്ത് ഇതുവരെ മൃതസജ്ജീവനി പദ്ധതി വഴി 323 പേരിലൂടെ 913 പേർക്ക് മരണാനന്തര അവയവങ്ങൾ ദാനം ചെയ്യാൻ സാധിച്ചു. കോവിഡ് മഹാമാരി കാലത്ത് അവയവദാന പ്രക്രിയയ്ക്ക് നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം 21 പേരിലൂടെ 70 പേർക്കും ഈ വർഷം 6 പേരിലൂടെ 16 പേർക്കുമാണ് പുതുജീവിതം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: മരണനിരക്ക് കുതിച്ചുയരുന്നു, ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളത്തിന് കൊവിഡ് നിയന്ത്രിക്കുന്നതില്‍ വന്‍ പാളിച്ചകള്‍

‘മലയാളികൾക്ക് മാത്രമല്ല, അഫ്ഗാൻ സ്വദേശിയായ സൈനികനും കസാഖിസ്ഥാൻകാരിയായ പെൺകുട്ടിക്കും വരെ അവയവങ്ങൾ ദാനം ചെയ്യാൻ ഈ പദ്ധതി വഴി കേരളത്തിന് സാധിച്ചു. ഇത്തരത്തിൽ മനുഷ്യജീവനുകൾ രക്ഷിക്കാനായി മരണപ്പെട്ട പ്രിയജനങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുൻകൈയെടുക്കുന്ന കുടുംബങ്ങളുടെ മഹത്വമാണ് മൃതസജ്ജീവനി പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന്’ അദ്ദേഹം വിശദമാക്കി.

‘അവയവദാന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കേരള ഓർഗൺ ട്രാൻസ്പ്ലാന്റ് സൊസൈറ്റി (കെ-സോട്ടോ) രൂപീകരിക്കാൻ പോവുകയാണ്. ഇതുവഴി ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മരണാനന്തര അവയവദാനവും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കും. ഇന്ന് ലോക അവയവദാന ദിനത്തിൽ അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും സമൂഹത്തിൽ പ്രചരിപ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അതുവഴി കൂടുതൽ ആളുകൾ ആ സന്ദേശം ഏറ്റെടുക്കാനും ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാനും നമുക്ക് സാധിക്കുമെന്ന്’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button