പഞ്ചാബ്: വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ കാര്‍ പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ പോലീസുകാരന്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
മുന്നില്‍ കറുത്ത കൊടി കെട്ടി വന്ന കാര്‍ പരിശോധനയുടെ ഭാഗമായി പൊലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാൽ അൽപ്പം വേഗത കുറച്ച ശേഷം കാര്‍ വീണ്ടും വേഗത കൂട്ടി മുൻപോട്ട് പോകുകയായിരുന്നു.
തിരുവാഭരണത്തിലെ സ്വർണ്ണമുത്തുകൾ കാണാതായ സംഭവം: ഹൈന്ദവ സംഘടനകൾ നാമജപ പ്രതിഷേധം നടത്തും
ഇതിനിടെ കാറിന്‍റെ മുൻവശത്തേക്ക് മറിഞ്ഞുവീണ പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാർ വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. പോലീസുകാരൻ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിന് കാരണമായ കാർ കണ്ടെത്തിയെന്നും തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
#WATCH Car evading security check hits police personnel in Patiala, Punjab
Police say the injured police personnel is under medical treatment, car traced, further investigation underway
(Video source: Police) pic.twitter.com/ZF9wygy8Xm
— ANI (@ANI) August 14, 2021
Post Your Comments