വാഷിംഗ്ടണ്‍: അഫ്ഗാനിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിലയിരുത്തി. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയുമായി ഫോണിലൂടെയാണ് വിവരങ്ങള്‍ തിരക്കിയത്. അമേരിക്കന്‍ സൈനിക പിന്മാറ്റത്തോടൊപ്പം യു.എസ് ഉദ്യോഗസ്ഥരുടേയും പൗരന്മാരുടേയും സുരക്ഷിതമായ മടക്കവും ഇരുവരും ചര്‍ച്ച ചെയ്തു.
‘അഫ്ഗാനിലെ സ്ഥിതിഗതി രൂക്ഷമാണ്. താലിബാന് കാബൂളിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഭീകരരെ അഫ്ഗാന് സൈന്യം ശക്തമായി പ്രതിരോധിക്കുന്നതില്‍ സന്തോഷമുണ്ട്. സൈനികവും നയന്ത്രപരവുമായ എല്ലാ സഹായങ്ങളും നല്കാന് അമേരിക്ക സജ്ജമാണ്. ഒപ്പം സൈനിക പിന്മാറ്റവും നിലവില്‍ കാബൂളിലുള്ള അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ വിഷയവും പ്രസിഡന്റ് ഗാനിയുമായി ചര്‍ച്ച ചെയ്തു.’ ബ്ലിങ്കന്‍ പറഞ്ഞു.
അഫ്ഗാന് ജനതയോട് അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അക്രമത്തിലൂടെ ഭരണം പിടിച്ചാല്‍ താലിബാനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന് രണ്ടു ദിവസം മുന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിന്റെ നിലവിലെ അവസ്ഥ ഇതിനിടെ ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചര്‍ച്ച ചെയ്തിരുന്നു. ഇരുവരും അഷ്റഫ് ഗാനിയുമായി പ്രത്യേകം ഫോണില്‍ സംസാരിച്ച് വേണ്ട സൈനിക സഹായങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. താലിബാനെതിരെ അഫ്ഗാന് സൈന്യത്തിന് അമേരിക്കന്‍ വ്യോമസേന സഹായം നല്‍കുന്നുണ്ട്.
Post Your Comments