കാബൂൾ : അഫ്ഗാൻ സ്ത്രീകളെ തങ്ങളുടെ ഭീകരരുമായി വിവാഹം കഴിക്കാൻ താലിബാൻ നിർബന്ധിക്കുന്നതായി റിപ്പോർട്ട്. ദി വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താലിബാൻ അടുത്തിടെ പിടിച്ചെടുത്ത പ്രദേശങ്ങളിൽ സാധാരണക്കാർക്ക് നേരെയുള്ള അപ്രതീക്ഷിത ആക്രമണങ്ങൾക്കും കീഴടങ്ങിയ സൈനികരുടെ വധശിക്ഷയ്ക്കും അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ നിരവധി അഫ്ഗാനികളാണ് താലിബാനെ ഭയന്ന് കാബൂളിലേക്ക് പലായനം ചെയ്യുന്നത്. താലിബാൻ അധീന പ്രദേശങ്ങളിൽ ഇപ്പോഴുള്ള അഫ്ഗാനികൾ താലിബാന്റെ അപ്രതീക്ഷിത ആക്രമണങ്ങൾക്കും കീഴടങ്ങിയ സൈനികരുടെ വധശിക്ഷയ്ക്കും സാക്ഷ്യം വഹിച്ചതായാണ് റിപ്പോർട്ട്. കൂടാതെ, അവിവാഹിതരായ സ്ത്രീകളെ തീവ്രവാദികളുടെ ഭാര്യമാരാക്കാൻ സമുദായങ്ങൾ വിട്ടു നൽകണമെന്ന് താലിബാൻ ആവശ്യപ്പെട്ടതായും പറയപ്പെടുന്നു.
Read Also : ‘ട്വിറ്റർ നിഷ്പക്ഷമല്ല ബിജെപിയുടെ പക്ഷം’ : ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും രാഹുൽ
ലൈംഗിക അതിക്രമങ്ങളുടെ മറ്റൊരു രൂപമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. കീഴടങ്ങിയ അഫ്ഗാൻ സൈന്യത്തിലെ അംഗങ്ങളെ താലിബാൻ വധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് കാബൂളിലെ യുഎസ് എംബസി താലിബാനെ വിമർശിച്ചിരുന്നു.
Post Your Comments