Latest NewsNewsIndia

സിമന്റ് ഫാക്ടറിയിലെ പുകക്കുഴലിനുള്ളിലേക്ക് വീണ് അപകടം

ഗാന്ധിനഗർ : പോർബന്ധർ ജില്ലയിലെ റണവാവിൽ സ്ഥിതിചെയ്യുന്ന സിമിന്റ് ഫാക്ടറിയിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പുകക്കുഴൽ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ആറ് പേരാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read Also : ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ : പൊതു നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രി  

കുഴലിനുള്ളിൽ പെയിന്റടിക്കുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ. 85 മീറ്റർ നീളമുള്ള കുഴലിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യനില വ്യക്തമല്ലെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോർബന്ധർ കലക്ടർ വ്യക്തമാക്കി. എൻഡിആർഎഫും തീരദേശസേന പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button