Latest NewsNewsIndiaInternational

അഫ്‌ഗാനിൽ സമാധാന നീക്കത്തിനായി നാളെ നാറ്റോ രാജ്യങ്ങളുടെ യോഗം:സംഘർഷമേഖലകളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്കയും ബ്രിട്ടനും

ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

കാബൂൾ: കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യ പിടിച്ചടക്കി അഫ്ഗാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം. കാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിലാണ് മൂന്ന് തന്ത്രപ്രധാന പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തത്. അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 എണ്ണവും താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലാണ്. ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടനും കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിൽ സമാധാന നീക്കങ്ങൾക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ വ്യക്തമാക്കി. എന്നാൽ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ സര്‍ക്കാരിനെ പൂര്‍ണമായി പുറത്താക്കുന്ന പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാധാന ചര്‍ച്ച സമിതി. രാജ്യത്ത് അടിയന്തരമായി വെടിനിര്‍ത്തലിന് വേണ്ടിയാണ് പുതിയ ഫോര്‍മുല സമാധാന ചര്‍ച്ച സമതി മുന്നോട്ടുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button