Latest NewsKeralaNews

കണ്ണൂരിൽ 81 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ

കണ്ണൂര്‍ : വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 81 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി പാണപ്പുഴ സ്വദേശി കല്ലെടുത്ത് വീട്ടില്‍ കെ.ഷമ്മാസി(23)നെയാണ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ ഏര്യം തെന്നത്ത് വച്ച്‌ പിടികൂടിയത്.

Read Also : ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ചതായി പരാതി  

വാഹന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ ടി.കെ തോമസ്, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് വിവി ബിജു, സിവില്‍ എക്സൈസ് ഓഫിസര്‍ നികേഷ്, ഡ്രൈവര്‍ ഷജിത് എന്നിവരുമുണ്ടായിരുന്നു.

പെരുമ്പടവ് ഭാഗത്ത് നിന്നും വന്ന കെ.എല്‍ 01 Z 7710 നമ്പർ മാരുതി സെന്‍ കാറില്‍ കടത്തുകയായിരുന്ന 9 കെയ്സുകളിലായി സൂക്ഷിച്ച 126 കുപ്പി മാഹി മദ്യമാണ് പിടികൂടിയത്. കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫിസര്‍ കെ.ടി സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button