KeralaLatest NewsNews

‘ഞങ്ങള്‍ക്കും ഓണം ഉണ്ണണം’: അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

കഴിഞ്ഞ ബജറ്റുകളില്‍ പെന്‍ഷനുകളെല്ലാം വര്‍ധിപ്പിച്ചപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സർക്കാരിന്റെ ക്രൂരത. കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടർന്ന് ഉപവാസം നടത്താനൊരുങ്ങുകയാണ് ദുരിത ബാധിതർ. ‘ഞങ്ങള്‍ക്കും ഓണം ഉണ്ണണം’ എന്നാവശ്യപ്പെട്ട് ചിങ്ങം ഒന്നിനാണ് ഉപവാസം സംഘടിപ്പിക്കുന്നത്.

കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 2200 രൂപയാണ് പെന്‍ഷന്‍. മറ്റുള്ളവര്‍ക്ക് 1200 രൂപ. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി. ഓണത്തിന് മുമ്പേ മുഴുവന്‍ പെന്‍ഷന്‍ കുടിശികയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 6727 പേരുടെ പട്ടികയില്‍ 610 പേര്‍ക്ക് പെന്‍ഷനേ ഇല്ല.

Read Also :  വാക്സിൻ രേഖ ചോദിച്ച ബിവറേജസ് ഉദ്യോഗസ്ഥന് നേരെ മദ്യം വാങ്ങാൻ എത്തിയയാൾ വസ്ത്രം അഴിച്ചു കാട്ടിയെന്ന് പരാതി

കഴിഞ്ഞ ബജറ്റുകളില്‍ പെന്‍ഷനുകളെല്ലാം വര്‍ധിപ്പിച്ചപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. 2013 ല്‍ അനുവദിച്ച തുകയാണ് ഇപ്പോഴും. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുകയും ഇപ്പോഴും കൊടുത്ത് തീര്‍ത്തിട്ടില്ല. അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നൽകണം എന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍ ഇപ്പോഴും 3713 പേര്‍ക്ക് കാശൊന്നും കിട്ടിയിട്ടില്ല. 1568 പേര്‍ക്ക് കിട്ടിയതാകട്ടെ മൂന്ന് ലക്ഷം രൂപയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button