പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്പർ ജേഴ്സി അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് എട്ട് ലക്ഷം ജേഴ്സികൾ. മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്സി വിറ്റുതീർന്നത്. 832,000 ജേഴ്സികൾ വിറ്റു പോയതായാണ് റിപ്പോർട്ട്. ഇതിലൂടെ ജേഴ്സി വിൽപ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യൺ യൂറോയുടെ വരുമാനമാണ് പിഎസ്ജി സ്വന്തമാക്കിയത്.
2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ നിന്ന് യുവന്റസിലേക്ക് ചേക്കേറിയപ്പോൾ 520,000 ജേഴ്സികൾ വിറ്റുപോയിരുന്നു. ആ റെക്കോർഡാണ് മെസി പഴങ്കഥയാക്കിയത്. രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. മെസിക്കായുള്ള കരാർ യാഥാർഥ്യമായതോടെ മെസി-നെയ്മർ-എംബാപ്പെ ത്രയത്തിന്റെ പ്രകടനങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.
Read Also:- ഇനി ക്ലബ് ഫുട്ബോൾ കാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
ആഴ്ചയിൽ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാൽ പ്രതിവർഷം 40 മില്യൺ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നൽകും.
Post Your Comments