ബെയ്ജിംഗ് : ചൈനയിൽ ശക്തമായ മഴയിലും, പ്രളയത്തിലും 21 പേർ കൊല്ലപ്പെട്ടു. ചൈനയിലെ അഞ്ച് നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. വീടുകളിൽ വെള്ളം കയറിയതോടെ നഗരങ്ങളിലെ ആറായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ നഗരങ്ങളിലെ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ചു. പലയിടങ്ങളിലേക്കുമുള്ള ആശയവിനിമയവും നഷ്ടമായിട്ടുണ്ട്. നിലവിൽ നഗരങ്ങളിൽ 400 മില്ലീമീറ്റർ മഴയാണ് ലഭിക്കുന്നത്. നഗരങ്ങളിലെ റിസർവോയറുകളിൽ വെള്ളം അപകടനിലയ്‌ക്ക് മുകളിലാണ്. കഴിഞ്ഞ മാസം ചൈനയിൽ ഉണ്ടായ പ്രളയത്തിൽ 300 പേരാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാർച്ചിരുന്നു.
Post Your Comments