തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ അധികസമയം പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം.
ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. ഇന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നുംകോടതി വാക്കാല്‍ നിര്‍ദേശിച്ചു.
Post Your Comments