ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കാറുണ്ട്. പഞ്ഞമാസക്കാലം കഴിഞ്ഞ് പിറക്കുന്ന ചിങ്ങമാസവും പൊന്നോണവും ഓരോ മലയാളിക്കും സമ്മാനിക്കുന്നത് പുത്തൻ പ്രതീക്ഷകളാണ്.
ഓണം എല്ലാവരും ആഘോഷിക്കാറുണ്ടെങ്കിലും ഓണം എന്ന പേര് വന്നത് എങ്ങനെയാണെന്ന് പലർക്കും അറിയില്ല. ഓണം എന്ന പേരിന് പിന്നിലെ കഥ അറിയാം:
സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമതം ശക്തി പ്രാപിച്ചിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായിട്ടാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി വാണിജ്യം പുനരാരംഭിക്കുന്നത്.
ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകൾക്കും പിന്നിലുള്ള കാരണം.
Read Also: ഓണസദ്യ വിളമ്പുമ്പോൾ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Post Your Comments