നിലമ്പൂർ : ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. 2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത് . പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണിയെ (47) ആണ് മകന് പ്രജിത്ത് കുമാര്‍ (20) കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ രാധാമണിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു.
മകന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു. തുടർന്ന് അമ്മയുടെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാല്‍സംഗം ചെയ്തുവെന്നും പരാതിയുണ്ട്. പകല്‍ സമയങ്ങളിലായിരുന്നു ഒരു വര്‍ഷത്തോളം തുടര്‍ന്ന പീഡനം.
Post Your Comments