ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനമാണ് ഓണക്കളികൾ. അത്തരം ഓണക്കാലത്തെ കളികളെ കുറിച്ച് കൂടുതലറിയാം
തലപ്പന്തുകളി
മൈതാനത്തോ വീടിന്റെ മുറ്റത്തോ കളിക്കുന്ന കളിയിൽ രണ്ട് വിഭാഗങ്ങൾ ആണുണ്ടാവുക . ഒരു കൂട്ടർ പന്തെറിയുമ്പോൾ മറ്റേ കൂട്ടർ അത് പിടിക്കാൻ ശ്രമിക്കുകയും കളികളത്തിനു നടുവിൽ നാട്ടിയിരിക്കുന്ന കമ്പു തട്ടി തെറുപ്പിക്കാനും ശ്രമിക്കുന്നു . പന്ത് പിടിക്കാൻ ശ്രമിക്കുന്നവർ അത് പിടിക്കുകയും കളിക്കളത്തിൽ നാട്ടിയിരിക്കുന്ന കമ്പ് തട്ടിത്തെറിപ്പിക്കുകയും ചെയ്താൽ പന്തെറിഞ്ഞ ആൾ പുറത്താകുന്നു . അടുത്ത ആൾ കളത്തിൽ ഇറങ്ങി കളി തുടരുന്നു .
പുലികളി
അരനൂറ്റാണ്ടോളം പഴക്കമുള്ള പുലികളി തൃശ്ശൂരിന്റെ സ്വന്തമാണ് . നാലാം ഓണത്തിനാണ് പുലികളി അരങ്ങേറുന്നത് . പരിചയസമ്പന്നരായ കലാകാരന്മാർ ദേഹമാസകലം ചായം പൂശുകയും പുലിയുടെ രൂപത്തിലും ഭാവത്തിലും താളമേളങ്ങളുടെ അകമ്പടിയോടെ , പുലിവേട്ട അവതരിപ്പിക്കുന്ന ഒന്നാണ് പുലികളി . ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ പൗരുഷം നിറഞ്ഞ കളി കൂടി വേണം എന്ന ശക്തൻ തമ്പുരാന്റെ ആഗ്രഹപ്രകാരമാണ് ആദ്യമായി പുലികളി അരങ്ങേറിയത് .
തിരുവാതിരകളി
നാടൻ കലാരൂപത്തിന്റെ സ്വഭാവം കലർന്ന തിരുവാതിരകളിയുടെ മറ്റൊരു രൂപമാണ് കൈകൊട്ടിക്കളി . ഓണനാളുകളിൽ സ്ത്രീകൾ അകത്തളങ്ങളിൽ മാത്രം കളിച്ചു വന്നിരുന്ന ഈ കളി പിന്നീട് മുറ്റത്തേക്കും , പൂക്കളത്തിനു ചുറ്റുമായി കളിച്ചു തുടങ്ങി .
ഓണത്തല്ല്
ഓണക്കളികളിൽ ഏറ്റവും പഴക്കമേറിയ കളികളിൽ ഒന്നാണ് ഓണത്തല്ല് . ഓണപ്പട , കൈയ്യാങ്കളി എന്നും ഓണത്തല്ല് അറിയപ്പെടുന്നു . പണ്ട് കാലത്ത് നായർ കുടുംബങ്ങളിൽ തങ്ങൾ യുദ്ധങ്ങളിലും മറ്റും കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കുവാൻ വേണ്ടിയാണ് ഓണത്തല്ല് നടത്തിയിരുന്നത് . കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഓണത്തല്ല് ഇന്നും നടത്തി വരുന്നത് .
Post Your Comments