ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ ലോക ജാവലിന്‍ റാങ്കിംഗില്‍ നീരജ് ചോപ്രയുടെ കുതിപ്പ്. ഒളിമ്പിക്സിന് മുന്‍പ് 16-ാം സ്ഥാനത്തായിരുന്ന നീരജ് ചോപ്ര 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വര്‍ണമാണ് നീരജ് സ്വന്തമാക്കിയത്.
Also Read: അശരണർക്ക് ആശ്വാസമായി വാതിൽപ്പടി സേവനം: പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ടോക്കിയോയില്‍ നിരാശപ്പെടുത്തിയെങ്കിലും ജര്‍മ്മന്‍ താരം ജൊഹന്നെസ് വെറ്ററാണ് ലോക റാങ്കിംഗില്‍ ഒന്നാമത്. ടോക്കിയോയില്‍ നീരജിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും വെറ്റര്‍ 9-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. 1397 റാങ്കിംഗ് പോയിന്റുമായാണ് വെറ്റര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള നീരജിന് 1315 പോയിന്റുകളാണുള്ളത്.
പോളണ്ടിന്റെ മാര്‍ക്കിന് ക്രുകോവ്സ്കിയാണ് റാങ്കിംഗില്‍ നീരജിന് പിന്നില്‍ മൂന്നാമത്. ടോക്കിയോയിലെ വെള്ളി മെഡല്‍ ജേതാവായ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാഡ്ലെച്ചാണ് റാങ്കിംഗില്‍ നാലാം സ്ഥാനത്ത്. വെങ്കല മെഡല്‍ നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ വിടെസ്ലാവ് വെസ്ലി നില മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.
Post Your Comments